കണ്ണൂർ:- ഉസ്താദ് മുസ്തഫ ഹുദവി ആക്കോടിന്റെ റംസാൻ പ്രഭാഷണം 20 മുതൽ 24 വരെ ദിവസങ്ങളിൽ കളക്ടറേറ്റ് മൈതാനത്ത് നടക്കും. ബുധനാഴ്ച‘ബീവി മറിയം ഇസ്സത്തേറും കരുത്ത്‘ എന്ന വിഷയത്തിൽ നടക്കുന്ന പ്രഭാഷണം സമസ്ത സ്റ്റേറ്റ് സെക്രട്ടറി പി.പി.ഉമ്മർ മുസ്‌ലിയാർ ഉദ്ഘാടനംചെയ്യുമെന്ന് ഇബ്രാഹിം ബാഖവി പന്നിയൂർ പത്രസമ്മേളനത്തിൽ പറഞ്ഞു. എല്ലാ ദിവസവും വിവിധ വിഷയങ്ങളിൽ രാവിലെ 8.30നാണ് പ്രഭാഷണം. വ്യാഴാഴ്ച പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്യും. 22-ന് കെ.കെ.പി.അബ്ദുള്ള ഫൈസിയും 23-ന് ടി.എസ്.ഇബ്രാഹി മുസ്‌ലിയാരും സമാപനദിവസം പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങളും ഉദ്ഘാടനംചെയ്യും.
സത്താർ വളക്കൈ, ഹനീഫ ഏഴാംമൈൽ, അഹമ്മദ് തേർലായ്, അബ്ദുൾ ഖാദർ ഖാസിമി നമ്പ്രം, ഷൗക്കത്തലി മൗലവി മട്ടന്നൂർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.