നാറാത്ത്:- പാമ്പുരുത്തി ഗ്രൗണ്ടിന് സമീപം കൂലോത്ത് പീടികയിൽ കെ പി നിസാർ (43) മരണപ്പെട്ടു. ചേലേരിയിലെ വീട്ടിലാണ് താമസം. വ്യാഴാഴ്ച രാത്രി 10 മണിയോടെ വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് നിഗമനം. ബഹ്റയ്നിൽ ബിസിനസ് നടത്തിവരികയായിരുന്നു. അസുഖം കാരണം കുറച്ചു നാളുകളായി നാട്ടിലാണ്. പരേതനായ കാദർ ആണ് ഉപ്പ. ഉമ്മ : പരേതയായ ആമിന. ഭാര്യ: കെ സി ജുബൈരിയ. മക്കൾ: നാജിയ, മുഹമ്മദ്, ജസ. മരുമകൻ: മുൻസർ(ഖത്തർ ). സഹോദരങ്ങൾ: റാബിയ, പരേതരായ ആലി, ഇദ്രീസ്, ഇബ്രാഹിം, അബ്ദുല്ല.
ഖബറടക്കം വെള്ളിയാഴ്ച രാവിലെ 9.30 ന് പാമ്പുരുത്തി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.