എഡുക്കേഷൻ അക്കാദമി കൊളച്ചേരി ട്യൂഷൻ സെൻ്റർ പ്രവർത്തനമാരംഭിച്ചു

 

കൊളച്ചേരി :- കൊളച്ചേരിമുക്ക് വിജയാകോപ്ലക്സിൽ പുതുതായി ആരംഭിച്ച എഡുക്കേഷൻ അക്കാദമി  കൊളച്ചേരി ട്യൂഷൻ സെൻ്ററിൻ്റെ ഉദ്ഘാടനം  കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദ് നിർവ്വഹിച്ചു.റിട്ടയേർഡ് എച്ച് എം കെ വി സുരേന്ദ്രൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.

ദേശീയ അധ്യാപക അവാർഡ്  ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് മുഖ്യ പ്രഭാഷണം നടത്തി.ചന്ദ്രൻ തെക്കയിൽ (മുൻ ഇറ്റാക്സ് കോളേജ് പ്രിൻസിപ്പാൾ), രൂപേഷ് കൊളച്ചേരി, സജീവൻ മാസ്റ്റർ, ജയരാജൻ മാസ്റ്റർ, വിക്ടർ മാസ്റ്റർ, സീമ ടീച്ചർ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.

റിട്ടയേർഡ് എ ഇ ഒ പി സുരേന്ദ്രൻ മാസ്റ്റർ സ്വാഗതവും രാജിവൻ സി.പി നന്ദിയും പറഞ്ഞു.



Previous Post Next Post