ചേലേരി :- കൊളച്ചേരി പഞ്ചായത്തിലെ വളവിൽ ചേലേരി വാർഡിലൂടെ കടന്നു പോകുന്ന മാലോട്ട് മുക്ക് മുതൽ വളവിൽ ചേലേരി പുതിയോത്ര കിണർ വരെയുള്ള റോഡിൻ്റെ ദുരവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മലോട്ട് മുക്ക് - പുതിയോത്ര കിണർ റോഡ് ജനകീയ കമ്മിറ്റി കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറിന് നിവേദനം നൽകി.
കഴിഞ്ഞ 20 വർഷക്കാലമായി അറ്റകുറ്റ പണികളോ മറ്റു പ്രവർത്തനങ്ങളോ പ്രസ്തുത റോഡിൽ നടത്തിയിട്ടില്ല എന്നും ആയതിനാൽ ഇപ്പോൾ തീർത്തും ഉപയോഗിക്കാത്ത കഴിയാത്ത അവാസ്ഥയിലാണെന്നും റോഡിന്റെ ദുരവസ്ഥ കാരണം ഓട്ടോറിക്ഷ ഉൾപെടെയുള്ള പൊതു വാഹനങ്ങൾ അവിടേക്ക് വരാൻ മടിക്കുകയാണെന്നും ആയതിനാൽ രോഗികൾ ഉൾപ്പെടെയുള്ള ജനവിഭാഗം യാത്രാക്ലേശം നേരിടുകയാണെന്നും നിവേദനത്തിൽ പറയുന്നു.
റോഡിലെ കരിങ്കൽ പാളിക ൾ ഇളകി നിൽക്കുന്നതിനാൽ കല്ല് തെറിച്ചുള്ള അപകട സാധ്യതയും നില നിൽക്കുകയാണെന്നും നിരന്തരം ഈ കാര്യങ്ങൾ വാർഡ് മെമ്പറുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും ഇതുവരെ ആയിട്ടും ഒരു പരിഹാരവും ഉണ്ടായിട്ടില്ലെന്ന് നിവേദനത്തിൽ പറയുന്നു.
അത് കൊണ്ട് ദേശവാസികളെല്ലാം കൂടി ഒരു ജനകീയ കമിറ്റി രൂപീകരിക്കുകയും റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിവിനുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനായി മുന്നൂറിലേറേ പേർ ഒപ്പിട്ട ഭീമ സങ്കട ഹരജി തയ്യാറാക്കി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിന് സമർപ്പിച്ചു.
തുടർന്ന് കമ്മിറ്റി ഭാരവാഹികൾ വാർഡ് മെമ്പറെ നേരിൽ കണ്ടും നിവേദനം നൽകുകയുണ്ടായി.
സജിത്ത് മാസ്റ്റർ, വേലായുധൻ.പി ജിഷ്ണു സി.ഒ, അഭിലാഷ്.സി.വി, സുജിത്ത് എം.പി. എന്നിവർ നേതൃത്വം നൽകി.