പ്ലൈവുഡ് കമ്പനിയിൽ തീപിടുത്തം

 

വളപട്ടണം.:-പ്ലൈവുഡ് കമ്പനിയിൽ പുലർച്ചെ തീപിടുത്തം. വളപട്ടണത്തെ എ. എം.നസീറിൻ്റെ ഉടമസ്ഥതയിലുള്ള വിന്നർ പ്ലൈവുഡിലാണ് തീപിടുത്തമുണ്ടായത്.ഇന്ന് പുലർച്ചെ 2.45 ഓടെയായിരുന്നു സംഭവം.പ്ലൈവുഡ് ഷീറ്റുകൾ സൂക്ഷിച്ച ഡ്രൈയറിന് സമീപം ഉപേക്ഷിച്ച പാഴ് വസ്തുക്കൾക്കാണ് തീ പിടിച്ചത്.സെക്യുരിറ്റി ജീവനക്കാരൻ വിവരമറിയിച്ചതിനെ തുടർന്ന് കണ്ണൂരിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘമാണ് തീയണച്ചത്. തീപടരുന്നത് തക്ക സമയത്ത് തടയാൻ സാധിച്ചതിനാൽ വൻ നാശനഷ്ടം ഒഴിവായി. തീപിടുത്തത്തിൽ അര ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു .

Previous Post Next Post