ചക്കരക്കൽ:-ചക്കരക്കൽ ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. സ്റ്റാൻഡിലെ ഇന്ത്യൻ ബേക്കറിയിലാണ് ആദ്യം തീ പിടിച്ചത്. ബേക്കറി പൂർണമായും കത്തിനശിച്ചു.
ബേക്കറിയുടെ മുകളിൽ പ്രവർത്തിക്കുന്ന ക്ലോത്ത് ബാനർ പ്രിൻ്റിംഗ് സ്ഥാപനവും പൂർണ്ണമായും നശിച്ചു. കണ്ണൂരിൽ നിന്നെത്തിയ രണ്ട് യൂണിറ്റ് ഫയർഫോഴ്സും നാട്ടുകാരും ചക്കരക്കൽ പോലീസും ചേർന്ന് തീ അണച്ചു. സമീപത്തെ നിരവധി കടകൾക്കും തീ പിടിത്തത്തിൽ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.