കാർ നിയന്ത്രണം വിട്ട് മതിലിനിടിച്ചു; നാലുപേർക്ക് പരിക്ക്

 

പാപ്പിനിശ്ശേരി:- കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് മറിഞ്ഞ് നാലുപേർക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകീട്ട് നാലിനായിരുന്നു അപകടം. പഴയങ്ങാടി സ്വദേശികളായ നിനേഷ് (35), നിഷാന്ത് (37), മിഥുൻ (27), നിക്കോളാസ് (50) എന്നിവരെ പരിക്കുകളോടെ പാപ്പിനിശേരിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.

പഴയങ്ങാടിയിൽനിന്നും കണ്ണൂർ ഭാഗത്തേക്ക് പോകുന്ന കാർ പാപ്പിനിശ്ശേരി വെസ്റ്റ് പഴയ പോസ്റ്റ് ഓഫീസിന് സമീപത്ത് വെച്ചാണ് കാർ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ കാർ മറിഞ്ഞ് മുൻഭാഗം പൂർണമായും തകർന്നു.

കരസേനയിൽ ജോലിചെയ്യുന്ന നിഷാന്തിനെ കോഴിക്കോട് വിമാനത്താവളത്തിലേക്ക് യാത്രയാക്കാൻ പോകുന്ന സുഹൃദ്സംഘമാണ് കാറിലുണ്ടായിരുന്നത്. പരിക്കേറ്റവരെ നാട്ടുകാരും പോലീസും ചേർന്നാണ് ആസ്പത്രിയിലെത്തിച്ചത്.

Previous Post Next Post