മയ്യിൽ :- മയ്യിൽ പഞ്ചായത്തിലെ നെല്ലിക്കപാലം പാടശേഖരത്തിൽ നെൽ വിത്ത് ഉത്പാദനവുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന കൃഷി വകുപ്പ് പദ്ധതിയായ വിത്ത് ഗ്രാമം പദ്ധതിയുടെ വിളവെടുപ്പ് ഉൽഘാടനം കൃഷി വകുപ്പ് ജില്ലാ കൃഷി ഡെപ്യൂട്ടി ഡയറക്ടർ ശ്രീ പ്രദീപൻ നിർവ്വഹിച്ചു.
മയ്യിൽ നെൽ ഉത്പാദക കമ്പനിയുടെ പ്രവർത്തകരുടെയും , നെല്ലിക്ക പാലത്തെ കർഷകരുടെയും , കർഷക തൊഴിലാളികളുടെയും,
ജന പ്രതിനിധികളുടെയും കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രത്തിലെ ശാസ്ത്രജ്ഞരുടെയും കൃഷി ഭവൻ്റെയും കൂട്ടായ പ്രവർത്തനം കൊണ്ടാണ് ഇത്തരത്തിൽ ഒരു നല്ല വിളവ് ഉണ്ടാക്കാൻ സാധിച്ചത് എന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത പ്രദീപൻ സർ അഭിപ്രായപ്പെട്ടു.
നെൽ ഉത്പാദക കമ്പനിയുടെ ചെയർമാൻ ശ്രീ കെ കെ രാമചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിനു നെല്ലിക്കപാലം പാടശേഖര സമിതി സെക്രട്ടറി നാരായണൻ മാഷ് സ്വാഗതം ആശംസിച്ചു.
നെൽ ഉത്പാദക കമ്പനിയുടെ ഭാരവാഹികൾ, അജിത്ത്,കൃഷി ഓഫീസർ, കൃഷി ഭവൻ ഉദ്യോഗസ്ഥർ എന്നിവരോടൊപ്പം നെല്ലിക്ക പാലം പാടശേഖരത്തിലെ കർഷകരും കർഷക തൊഴിലാളികളും പങ്കെടുത്തു.
ആന്തൂർ അഗ്രോ സർവീസ് സെൻ്ററിൻ്റെ കൊയ്ത്ത് യന്ത്രം ഉപയോഗിച്ചാണ് കൊയ്ത്ത് നടക്കുന്നത്.
ശാസ്ത്രീയമായ സാമ്പിൾ ശേഖരിച്ച് പരിശോധിച്ചപ്പോൾ ഏകദേശം എട്ടു ടൺ നെല്ല് ഉത്പാദനം ഒരു ഹെക്ടർ സ്ഥലത്ത് നിന്ന് പ്രതീക്ഷിക്കുന്നത്.