പള്ളിപ്പറമ്പ്:-കോടിപ്പോയിൽ ശാഖ വനിതാ ലീഗിന്റെ നേതൃത്വത്തിൽ ശാഖ പരിധിയിലെ നിർദ്ധരാരായ രോഗികളെയും, വാർദ്ധക്യ സഹജമായി കിടപ്പിലായവരെയും സന്ദർശിച്ചു.കഷ്ടത അനുഭവിക്കുന്നവർക്ക് വനിതാ ലീഗിന്റെ സ്നേഹ സമ്മാനം നേതാക്കൾ കൈമാറി
മാനവിക സ്നേഹത്തിന് ഉദാത്ത മാതൃകയായി ഒറ്റപ്പെട്ടു കഴിയുന്നവർക്ക് സമാശ്വസവും, മാനസിക സന്തോഷവും നൽകിയാണ് വനിതാ ലീഗ് ഗൃഹ സന്ദർശനം നടത്തിയത്.
കോടിപ്പോയിൽ ശാഖയിലെ മുഴുവൻ വീടുകളിലേക്കും വനിതാ ലീഗ് നേതൃത്വത്തിൽ റിലീഫ് വിതരണം നടത്തിയിരുന്നു, അതിനു തുടർച്ചയായാണ് നേതാക്കൾ ഗൃഹ സന്ദർശന പരിപാടി സംഘടിപ്പിച്ചത്.വനിതാ ലീഗ് നേതാക്കളായ ഫാത്തിമ പി, റഷീദ കെ പി, ഫരീദ എം കെ, സാബിറ കെ കെ, റഹ്‌മത്ത് കെ കെ, ഷഫീന എം വി, സാഹിദ സി നേതൃത്വം നൽകി