മയ്യിൽ:-കെ.എസ്.ടി.എ തളിപ്പറമ്പ് സൗത്ത് സബ് ജില്ലാ കൗൺസിലും സർവ്വീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും മയ്യിൽ ഐ എം എൻ എസ് ജി എച്ച് എസ് എസിൽ വെച്ച് നടന്നു. ജില്ലാ ജോയിൻ്റ് സെക്രട്ടറി ടി.വി.ഗണേശൻ ഉദ്ഘാടനം ചെയ്തു. വിരമിക്കുന്ന അധ്യാപകർക്കുള്ള ഉപഹാരം സംസ്ഥാന വൈസ് പ്രസിഡണ്ട് സി.സി.വിനോദ് കുമാർ വിതരണം ചെയ്തു.
വിവിധ മത്സരങ്ങളിൽ വിജയികളായ അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമുള്ള സമ്മാനങ്ങൾ ജില്ലാ പ്രസിഡണ്ട് ഇ.കെ.വിനോദൻ വിതരണം ചെയ്തു.സി.മുരളീധരൻ അധ്യക്ഷനായി - ജില്ലാ വൈസ് പ്രസിഡണ്ട് എം.സി.ഷീല ജില്ലാ എക്സി.കമ്മറ്റി അംഗം കെ.സി.സുനിൽ എന്നിവർ അഭിവാദ്യം ചെയ്തു. പി.പി.സുരേഷ് ബാബു സ്വാഗതവും കെ.കെ.വിനോദ് കുമാർ നന്ദിയും പറഞ്ഞു.