റിസോർട്ടുടമയെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയി മർദിച്ചവശനാക്കി

 

കണ്ണൂർ: റിസോർട്ടുടമയെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയി മർദിച്ചവശനാക്കി. വാഹനത്തിൽ റോഡിലുപേക്ഷിച്ച ഇയാൾ ചോരയൊലിപ്പിച്ച മുഖവുമായി ടൗൺ സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകി.

തോട്ടട കെ.കെ. ഹെറിറ്റേജ് ഉടമയും ചാലാട് പഞ്ചാബിറോഡിന് സമീപം കെ.പി.ശ്രീരഞ്ജി(56)നെയാണ് വ്യാഴാഴ്ച രാവിലെ 11.30യോടെ വീട്ടിലെത്തിയ സംഘം കാറിൽ കയറ്റിക്കൊണ്ടുപോയത്. തുടർന്ന് ആറാംകോട്ടത്തെ മരമില്ലിന് സമീപത്ത്‌വെച്ച്‌ മർദിച്ച് അവശനാക്കുകയായിരുന്നു.

തലയ്ക്കും കണ്ണിനും കൈകാലുകൾക്കും പരിക്കുണ്ട്. മർദനമേറ്റ് അവശനായ ശ്രീരഞ്ച് എ.കെ.ജി. ആസ്പത്രിയിൽ ചികിത്സയിലാണ്. മുറിയിൽ കെട്ടിയിട്ടായിരുന്നു മർദനം. കത്തികാട്ടി ഭീഷണിപ്പെടുത്തിയതായും പറയുന്നു. സംഭവത്തിന് പിന്നിൽ കുടുംബപ്രശ്നമാണെന്ന് പറയുന്നുണ്ട്്. പോലീസ് അന്വേഷണം തുടങ്ങി.

Previous Post Next Post