പാമ്പുരുത്തി :-ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്ര - കേരള സർക്കാരുകൾക്കെതിരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം പാമ്പുരുത്തി ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേത്യത്വത്തിൽ "നിൽപ്പ് സമരം"സംഘടിപ്പിച്ചു. കൊളച്ചേരി പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡൻ്റ് വി.ടി മുഹമ്മദ് മൻസൂർ, ശാഖ മുസ്ലിം ലീഗ് സെക്രട്ടറി എം.എം അമീർ ദാരിമി, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി അബ്ദുൽ സലാം, ശാഖാ യൂത്ത് ലീഗ് പ്രസിഡൻ്റ് എം അനീസ് മാസ്റ്റർ, സെക്രട്ടറി കെ.സി മുഹമ്മദ് കുഞ്ഞി, ഹനീഫ ഫൈസി,
ഗഫൂർ പി.പി, റിയാസ് എൻ.പി അഫ്സൽ വി കെ, അഷ്‌റഫ് എം തുടങ്ങിയവർ സംബന്ധിച്ചു.