മാതമംഗലത്തു നിന്നും വിനോദയാത്ര പോയ ബസ്സ് ഗോവയിൽ തീപിടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്


പയ്യന്നൂർ/പനാജി
: - കണ്ണൂർ ജില്ലയിലെ മാതമംഗലം കുറ്റൂർ ജയ്ബീസ് കോളജ് ഓഫ് ബി.എഡിലെ വിദ്യാർഥികൾ പഠനയാത്രക്ക് പോയ ബസ് ഗോവയിൽ കത്തി നശിച്ചു. ഓടിക്കൊണ്ടിരിക്കെയുണ്ടായ അപകടത്തിൽ തലനാരിഴക്കാണ് ദുരന്തം വഴിമാറിയത്.

കഴിഞ്ഞ ദിവസമാണ് 37 വിദ്യാർഥികളും മൂന്ന് അധ്യാപകരുമടങ്ങുന്ന സംഘം രണ്ടു ദിവസത്തെ പഠനയാത്രക്ക് കുറ്റൂരിൽ നിന്നും പുറപ്പെട്ടത്. യാത്ര കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. യാത്ര കഴിഞ്ഞ് മടങ്ങവെ ഓൾഡ് ഗോവയുടെ അടുത്തുള്ള സാഖേലി എന്ന സ്ഥലത്തു വെച്ചാണ് തീപിടിച്ചത്. ഇവർ സഞ്ചരിച്ച കെ.എൽ.40 പി.37 27 നമ്പർ സ്വകാര്യ ടൂറിസ്റ്റ് ബസ് പൂർണ്ണമായും കത്തിനശിച്ചു.

Previous Post Next Post