റോഡിൻ്റെ ശോച്യാവസ്ഥ; വളവിൽ ചേലേരിയിലെ റോഡിൽ വാഴ നട്ട് പ്രതിഷേധം


ചേലേരി :-
 കൊളച്ചേരി പഞ്ചായത്ത് വളവിൽ ചേലേരി 14-ആം വാർഡിലെ റോഡുകളുടെ ശോചനിയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട്  വളവിൽ ചേലേരി 153 ആം ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെയും യൂത്ത്കോൺഗ്രസ്സ് ചേലേരി യൂനിറ്റ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ  റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു .

പ്രതിഷേധ പരിപാടി DCC ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത് ഉദ്ഘാടനം ചെയ്തു. ചേലേരി മണ്ഡലം ജനറൽ സെക്രട്ടറി സജിത്ത് മാസ്റ്റർ അധ്യക്ഷത വഹിച്ചു.

പ്രതിഷേധ യോഗത്തിൽ ചേലേരി മണ്ഡലം കോൺഗ്രസ്സ പ്രസിഡണ്ട് എൻ.വി പ്രേമാനന്ദൻ, ബ്ലോക്ക് വൈസ് പ്രസിഡണ്ട് എം.കെ സുകുമാരൻ, NLP ജില്ലാ പ്രസിഡണ്ട് സദാനന്ദൻ ചേലേരി, ലീഗ് നേതാവ് അഷ്റഫ് മണ്ഡലം വൈസ് പ്രസിഡണ്ട് മുരളിമാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു. 

പ്രതിഷേധ പരിപാടിക്ക് ബൂത്ത് പ്രസിഡണ്ട് പി വേലായുധൻ,എം.കെ അശോകൻ ,വി പത്മ, തുടങ്ങിയവർ നേതൃത്വം നൽകി. ബൂത്ത് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി കലേഷ് ചേലേരി സ്വാഗതവും  രാജിവ്ഗാന്ധി ചേലേരി യൂനിറ്റ് പ്രസിഡണ്ട് സജിൻലാൽ നന്ദിയും പറഞ്ഞു.



Previous Post Next Post