മഴ ഒന്നു പെയ്തതോടെ പുതുതായി താറു ചെയ്ത ചേലേരി വണ്ണാത്തിക്കുണ്ട് റോഡിൻ്റെ വശങ്ങൾ അപ്പാടെ ഒലിച്ചുപോയി


ചേലേരി: -
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം കഴിഞ്ഞ മാസം താറിങ് പൂർത്തിയാക്കിയ  കൊളച്ചേരി പഞ്ചായത്ത് എടക്കെ വാർഡിലെ വണ്ണാത്തിക്കുണ്ട് റോഡ് കഴിഞ്ഞ ദിവസം പെയ്ത ഒറ്റമഴയിൽ തന്നെ വശങ്ങൾ പൊട്ടി ഒലിച്ച്  താറുമാറായിരിക്കുന്നു.

 റോഡിൻ്റെ ഒരു വശത്ത്  ഓവുചാൽ നിർമിച്ചിട്ടുണ്ടെങ്കിലും ഭൂമിശാസ്ത്രപരമായ കിടപ്പ് കാരണം വെള്ളം ഓവുചാലിലൂടെ ഒഴുകാതെ റോഡിലൂടെ തന്നെയാണ് ഒഴുകുന്നത്. മാത്രമല്ല ഓവുചാലിന്റെ എതിർവശത്തു് റോഡരികിൽ വെറും മണ്ണ് ഇട്ടതുകാരണം അത് മുഴുവൻ ഒഴുകിപ്പോവുകയും അതോടൊപ്പം ടാർ ചെയ്ത റോഡും ഒലിച്ചു പോവുന്ന കാഴ്ചയാണ് കാണുന്നത്. ഒഴുകിപ്പോയ ചെളിയും വെള്ളവും മണ്ണും തൊട്ട് താഴെ യുള്ള വീടിന്റെ മുറ്റത്ത്‌ ആണ് എത്തുന്നത്.ഇത് തുടർന്നാൽ ഈ മഴക്കാലം കഴിയുന്നതോടെ റോഡ് മുഴുവൻ പൊട്ടി ഗതാഗത യോഗ്യമല്ലാതാവും എന്നാണ് പ്രദേശവാസികൾ പറയുന്നത്. 

ഈ റോഡിലെ ഓവുചാൽ നിർമ്മാണം കാരണം റോഡരികിലെ വീട്ടുകാർക്ക് റോഡിൽ നിന്നും വാഹനം വിട്ടിലേക്കു കയറ്റാൻ പോലും സാധിക്കാത്ത സ്ഥിതിയായിരുന്നു. റോഡിലൂടെ വെള്ളം ഒഴുക്കുന്നത് ഒഴിവാക്കാൻ നിർമ്മിച്ച ഓവുചാൽ നോക്കുകുത്തിയായി നിൽക്കുമ്പോൾ റോഡിൻ്റെ വശങ്ങളിലെ താറുമുഴുവൻ ഇളക്കിയെടുത്ത് മഴവെള്ളം ഒഴുക്കാൻ തുടങ്ങിയതോടെ റോഡിൻ്റെ ദുരവസ്ഥയിൽ  നിരാശരാണ് പ്രദേശവാസികൾ. എം എൽ എൽ ഫണ്ടിൽ നിന്നും പത്ത് ലക്ഷം രൂപയുടെ നിർമ്മാണ പ്രവൃത്തികളാണ് റോഡിൽ ചെയ്തിരിക്കുന്നത്.

ബന്ധപ്പെട്ടവർ ഈ റോഡിൻ്റെ ദുരവസ്ഥയ്ക്ക് പരിഹാരം കാണണമെന്നും റോഡ് സംരക്ഷിക്കാനാവശ്യമായ നടപടികൾ എത്രയും പെട്ടെന്ന് കൈകൊള്ളണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.




Previous Post Next Post