മട്ടന്നൂർ:- കണ്ണൂർ വിമാനത്താവള റോഡിൽ കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു. കാർഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ബുധനാഴ്ച വൈകീട്ടാണ് അപകടം. അഞ്ചരക്കണ്ടി ഭാഗത്തുനിന്ന് മട്ടന്നൂരിലേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് സംരക്ഷണഭിത്തി ഇടിച്ച് തകർത്ത് റോഡരികിലെ ചെറിയ തോട്ടിലേക്ക് മറിയുകയായിരുന്നു