കൊളച്ചേരി :- ശ്രീ തോപ്രത്ത് ഗോപാലേട്ടന്റെ (പാടിയിൽ )അഞ്ചാം ചരമവാർഷിക ദിനത്തോടനുബന്ധിച്ചു പതിവ് പോലെ ഈ വർഷവും സാന്ത്വന പരിചരണത്തിനായി സംഭാവന നൽകി. IRPC ഉപദേശക സമിതി ചെയർമാൻ സ:പി ജയരാജൻ കുടുംബാംഗങ്ങളിൽ നിന്ന് തുക ഏറ്റു വാങ്ങി.
CPIM മയ്യിൽ ഏരിയ സെക്രട്ടറി സ:N അനിൽ കുമാർ, കൊളച്ചേരി ലോക്കൽ സെക്രട്ടറി കെ രാമകൃഷ്ണൻ, IRPC മയ്യിൽ സോണൽ ചെയർമാൻ എം ശ്രീധരൻ, ഗ്രാമപഞ്ചായത്ത് മെമ്പർ കെ പ്രിയേഷ്, PP കുഞ്ഞിരാമൻ തുടങ്ങിയവർ പങ്കെടുത്തു.