കണ്ണൂർ: - വിഷു-ഈസ്റ്റർ അവധിക്കാ]ല യാത്രക്കാർക്കായി കെ.എസ്.ആർ.ടി.സി. ബെംഗളൂരുവിലേക്ക് പ്രത്യേക സർവീസ് തുടങ്ങി. സ്ഥിരമായി ഓടുന്ന ബസിനുപുറമെ ബെംഗളൂരുവിലേക്കും തിരിച്ചും മൂന്ന് പ്രത്യേക ബസുകളാണ് ചൊവ്വാഴ്ച ഓടിയത്. ബുധനാഴ്ചയും ഈ സർവീസുകൾ ഉണ്ടാവും. രാവിലെ 7.30, 8.00, 8.30, 9.00 എന്നീ സമയങ്ങളിൽ കണ്ണൂരിൽനിന്ന് പറപ്പെടും. സ്പെഷ്യൽ ബസിന്റെ മടക്കയാത്ര രാത്രി 9.30, 9.45, 10.00 എന്നീ സമയങ്ങളിലാണ്. സ്ഥിരം ഷെഡ്യൂൾ ബസ് രാവിലെ ഒൻപതിനാണ്. 15, 16, 17 തീയതികളിലും സ്പെഷ്യൽ ബസുകൾ ഉണ്ടാവും. കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷനും പ്രത്യേക ബസുകൾ ഓടിക്കുന്നുണ്ട്.
കണ്ണൂരിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള പുതിയ സ്വിഫ്റ്റ് സർവീസ് ചൊവ്വാഴ്ച വൈകുന്നേരം ആരംഭിച്ചു. വൈകുന്നേരം 5.45-ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് രാവിലെ ആറുമണിക്ക് തിരുവനന്തപുരത്തെത്തുന്ന വിധമാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.