മയ്യിൽ :- കണ്ണൂര്‍ ജില്ലയില്‍ 91 സ്ഥലങ്ങളിലായി കെ.എസ്.ഇ.ബി.യുടെ ഉടമസ്ഥതയില്‍ സ്ഥാപിച്ചിരിക്കുന്ന വിപുലമായ ചാര്‍ജ്ജിംഗ് ശ്യംഖലയുടെ ഉദ്ഘാടനം 2022 മെയ് 16 തിങ്കളാഴ്ച രാവിലെ 8.30 മണിക്ക് മയ്യിലിൽ SBIക്ക് സമീപത്ത് വച്ച് നടക്കും. വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ. കെ. കൃഷ്ണന്‍കുട്ടി ഇ.വി. ചാര്‍ജ്ജിംഗ് സ്റ്റേഷനുകളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി ശ്രീ. ഗോവിന്ദന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിക്കും. കണ്ണൂർ MP ശ്രീ.കെ സുധാകരൻ, ഡോ. വി ശിവദാസൻ, ശ്രീ.ജോൺ ബ്രിട്ടാസ്, അഡ്വ. പി സന്തോഷ് കുമാർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കുന്നതാണ്.
പഞ്ചായത്ത് ഹാളിൽ നടന്ന സംഘാടക സമിതി യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ കെ റിഷ്ന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് എ ടി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർമാൻ രവി മാണിക്കോത്ത് ,രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സുരേഷ്, എൻ അനിൽ കുമാർ, കെ സി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.KSEB Executive Engineer ശ്രീല കുമാരി പദ്ധതി വിശദീകരണം നടത്തി.KSEBഎഞ്ചിനീയർമാരായ രവി, സീന, അഷിത, മനോജ് കുമാർ എന്നിവർ പങ്കെടുത്തു.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ കെ റിഷ്ന ചെയർമാനും KSEB Asst.Executive Engineer സജിൻ സഹദേവൻ കൺവീനറുമായ സംഘാടക സമിതി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു.