ചെറുവത്തൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ത്ഥി മരിച്ചു; 17 പേര്‍ ചികിത്സയില്‍

 


 


കണ്ണൂർ:-ചെറുവത്തൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ത്ഥി മരിച്ചു കണ്ണൂര്‍ പെരളം സ്വദേശി 16 വയസ്സുകാരി ദേവനന്ദയാണ് മരിച്ചത്. കരിവെള്ളൂർ ജിഎച്ച്എസ്എസിലെ വിദ്യാർത്ഥിനിയാണ്. ഷവര്‍മ്മ കഴിച്ച 17 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. ചെറുവത്തൂരിലെ ഒരു കൂള്‍ബാറില്‍ നിന്ന് ഷവര്‍മ്മ കഴിച്ചവരാണ് ഇവരെല്ലാം. സ്ഥാപനത്തിന് ലൈസന്‍സില്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് പറഞ്ഞു. സ്ഥാപനം അധികൃതര്‍ പൂട്ടി സീല്‍ ചെയ്തു.

Previous Post Next Post