പള്ളിക്കുന്ന്:- ആയിരത്തി തൊള്ളായിരത്തി അറുപത്തി ഒൻപതു മുതൽ എഴുപത്തി ആറു വരെ പള്ളിക്കുന്നു രാധാ വിലാസം യു.പി.സ്കൂളിൽ ഒരു ക്ലാസിൽ പഠിച്ചവർ നാല്പത്തി ആറു വർഷത്തിനു ശേഷം വീണ്ടും ഒരുമിച്ച് ചേർന്നപ്പോർ അത് അവിസ്മരണീയ അനുഭവമായി. വിട പറഞ്ഞു പോയ അദ്ധ്യാപകർക്കും , സഹപാഠികൾക്കും ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടാണ് സ്മൃതി സംഗമത്തിനു തുടക്കം കുറിച്ചത്.
ഗുരുവന്ദനത്തിൽ പി.വി വല്ലി ടീച്ചർ, ഗൗരി ടീച്ചർ, പി.ഭാരതി ടീച്ചർ, എം. രമാഭായി ടീച്ചർ എന്നീ അദ്ധ്യാപികമാരെ ആദരിച്ചു. നാലര പതിറ്റാണ്ടു മുമ്പുള്ള അനുഭവങ്ങൾ പങ്കു വച്ച് തുടങ്ങിയ പരിപാടിയിൽ നിരവധി കലാ പരിപാടികളും , വിവിധങ്ങളായ മത്സരങ്ങളും അരങ്ങേറി.
പി.മനോജ് കുമാർ , പി.ശശികുമാർ ,ശ്രീ പാർവ്വതി ചേർന്ന് അവതരിപ്പിച്ച താളലയം പരിപാടി ശ്രദ്ധേയമായി.കെ.എൻ .രാധാകൃഷ്ണൻ ,പി. മനോജ് കുമാർ ,ടി. ജയപ്രകാശ്, ടി.ടി.സജിത്ത്, എം. ഭാസ്കരൻ , പി. ശശികുമാർ , ഒ.കെ.ശ്രീസുധ, പി.വിനോദൻ , പി.പി പ്രകാശൻ , പി.സി. വിജയലക്ഷ്മി, വീണാധരി, ജീജ, അനീശൻ നേതൃത്ത്വം നൽകി