കണ്ണൂർ:-സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖന്തിരം ഹജ്ജിന് അനുമതി ലഭിച്ചവർക്കും, വെയിറ്റിങ് ലിസ്റ്റിൽ 500 വരെ ഉൾപ്പെട്ട കണ്ണൂർ ജില്ലയിലെ ഹാജിമാർക്കുള്ള ജില്ലാതല ഹജ്ജ് സാങ്കേതിക പഠന ക്ലാസ് തളിപ്പറമ്പ് നന്മ ഓഡിറ്റോറിയത്തിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പർ ബഹു: മുഹമ്മദ് റാഫി. പി. പി ഉത്ഘാടനം നിർവ്വഹിച്ചു.
വിവിധ സെഷനിലായി മാസ്റ്റർ ട്രൈനെർ സുബൈർ ഹാജി, ഡോ: മുഹമ്മദ് റജീസ്, ഗഫൂർ പുന്നാട്,സൗദ കതിരൂർ, ഖദീജ അസാദ് എന്നിവർ ക്ലാസ്സെടുത്തു.മഹമൂദ് ആള്ളാംകുളം, മുഹമ്മദ് കുഞ്ഞി മുതുകുട, എന്നിവർ പ്രസംഗിച്ചു.
ട്രൈനർമാരായ മുനീർ മർഹബ,റിയാസ് കക്കാട്, കെ. പി. അബ്ദുള്ള, മഹ്‌റൂഫ്. സി. എം, മുഷ്താക് ദാരിമി, മൻസൂർ മാസ്റ്റർ, നഹീം മാസ്റ്റർ, നാസർ മൗലവി,മൊയ്തൂട്ടി ഇരിട്ടി,എന്നിവർ നേതൃത്വം നൽകി. മുഹമ്മദ് റഷാദ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. അബ്ദുൽ നാസർ സ്വാഗതവും,ഹാരിസ് അബ്ദുൽ ഖാദർ മാട്ടൂൽ നന്ദിയും പറഞ്ഞു.