കൊട്ടിയൂർ:- വൈശാഖ മഹോത്സവത്തിനെത്തുന്ന ഭക്തജനങ്ങൾക്ക് സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഐ ആർ പി സി ഹെൽപ് ഡെസ്ക് ഉദ്ഘാടനം ചെയർമാൻ പി.ജയരാജൻ നിർവ്വഹിച്ചു.
മലബാർ ദേവസ്വം തലശ്ശേരി ഡിവിഷൻ ഏരിയാ കമ്മിറ്റി ചെയർമാൻ ടി.കെ.സുധിയുടെ അധ്വക്ഷതയിൽ കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റോയി നമ്പു ടാകം ,ഫിലോമിന ജോർജ്ജ്. ജോണി ആമക്കാട്, മുഹമ്മദ് അഷ്റഫ്, കെ.ഗോകുൽ, അഡ്വ: എം.രാജൻ എന്നിവർ സംസാരിച്ചു.കെ.എൻ.സുനീന്ദ്രൻ സ്വാഗതവും സുരേന്ദ്രൻ തച്ചോളി നന്ദിയും പറഞ്ഞു -