കൊളച്ചേരി:-മുല്ലക്കൊടി കോ-ഓപ്പ് റൂറൽ ബേങ്ക് ജീവനക്കാരുടെ കലാ സാംസ്കാരിക വിഭാഗമായ വെൽഫയർ & ആർട്സ് സൊസൈറ്റിയും കേരളാ കോ-ഓപ് എംപ്ളോയീസ് യൂണിയൻ(KCEU - ClTU) ബേങ്ക് യൂണിറ്റും ചേർന്ന് ജീവനക്കാരുടെ സംഗമവും, മെയ് 31 ന് വിരമിക്കുന്ന ബേങ്ക് സിക്രട്ടറിക്ക് യാത്രയയപ്പും സംഘടിപ്പിച്ചു. കാട്ടമ്പള്ളി കൈരളി റിസോർട്ടിൽ വച്ച് നടന്ന ചടങ്ങ് ബഹു: അഴിക്കോട് MLA കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്തു. സി.വി.പ്രകാശൻ സ്വാഗതം പറഞ്ഞു.ബേങ്ക് പ്രസിഡണ്ട് പി.പവിത്രൻ, , കെ.വി.രാജേഷ് തുടങ്ങിയവർ സംസാരിച്ചു. സി.ഹരിദാസൻ അദ്ധ്യക്ഷത വഹിച്ചു ഇ.പി.ജയരാജൻ നന്ദി പറഞ്ഞു.