മയ്യിൽ;-പൊതുകളിയിടങ്ങൾ ഇല്ലാതാവുന്നതിലൂടെ കുട്ടികൾ സൈബർ ലോകത്തേക്ക് ചുരുങ്ങുന്ന സാഹചര്യത്തിൽ സംഘബോധമുള്ള പുതുതലമുറയെ വാർത്തെടുക്കാൻ സർക്കാർ പ്രഖ്യാപിച്ച പൊതുകളിയിടങ്ങൾ ചെറുപഴശ്ശി മേഖലയിലും അനുവദിക്കണമെന്ന് ബാലസംഘം ചെറുപഴശ്ശി വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു. ചേക്കോട് നടന്ന സമ്മേളനം ടി വി രഞ്ജിത്ത് ഉദ്‌ഘാടനം ചെയ്തു. നന്ദകിഷോർ അധ്യക്ഷനായി. പി വിപിൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. വില്ലേജ് സെക്രട്ടറി സായ്കൃഷ്ണ പ്രവർത്തന റിപ്പോർട്ടും ജില്ലാ കമ്മിറ്റി അംഗം അഫ്ലഹ് സമീൽ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം വി വി മോഹനൻ, എരിയ വൈസ് പ്രസിഡന്റ് അഭിഷേക്, ഏരിയ ജോ. കൺവീനർ പി കെ നിധിൻ, പി രാജേഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഹിമ (പ്രസിഡന്റ്), ദേവിക, അനന്ദു (വൈസ് പ്രസിഡന്റ്), നന്ദകിഷോർ (സെക്രട്ടറി), പി വിപിൻ, അഭിനവ് (ജോ. സെക്രട്ടറി) കെ മനോജ് (കൺവീനർ), കെ ഷിബിൻ (ജോ. കൺവീനർ)