മയ്യിൽ:-കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ കേരളമാകെ നടപ്പാക്കുന്ന കാർഷിക പദ്ധതിയായ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി മയ്യിൽപഞ്ചായത്തിൻ്റെയും കൃഷി ഭവൻ്റെയും നെൽ ഉൽപാദക കമ്പനിയുടെയും ആഭിമുഖ്യത്തിൽ ബസ്സ് സ്റ്റാൻ്റിൽ നടത്തുന്ന കാർഷിക വിപണന മേളയുടെ ഉൽഘാടനം ഇന്ന് ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വക്കേറ്റ റോബർട്ട് ജോർജ്* നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി കെ കെ റിഷ്ന അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീജിനി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഓമന, പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ ചെയമാൻ രവി മാഷ് വാർഡ് മെമ്പർ സുരേഷ് ബാബു,കൃഷി ഓഫീസർ, കൃഷി ഭവൻ ഉദ്യോഗസ്ഥർ, നെൽ ഉത്പാദക കമ്പനിയുടെ പ്രവർത്തകരും പഞ്ചായത്തിലെ കർഷകരും പങ്കെടുത്തു. കാർഷിക സീസൺ തുടങ്ങുന്ന സാഹചര്യത്തിൽ കർഷകർക്ക് ആവശ്യമായ ജൈവ വളങ്ങൾ, ജൈവ കീടനാശിനികൾ, വിത്തുകൾ, നടീൽ വസ്തുക്കൾ എന്നിവ മിതമായ വിലക്ക് ലഭ്യമാക്കി കൊണ്ട് കൃഷി വ്യാപിപ്പിക്കാൻ പരമാവധി സഹായങ്ങൾ ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. മേളയിൽ കാർഷിക സർവകലാശാല , കൃഷി വിഗ്യാന കേന്ദ്രം, കൃഷി വകുപ്പ് ഫാമുകൾ, കർഷക കൂട്ടായ്മകൾ എന്നിവിടങ്ങളിൽ ഉൽപാദിപ്പിച്ച ഗുണനിലവാരമുള്ള ഉൽപാദനോപാധികൾ ആണ് വിതരണം ചെയ്യുന്നത്.
ചടങ്ങിന് നെൽ ഉത്പാദക കമ്പനിയുടെ ചെയർമാൻ ശ്രീ രാമചന്ദ്രൻ സ്വാഗതവും മാനേജിംഗ് ഡയറക്ടർ ശ്രീ ടീ കേ ബാലകൃഷ്ണൻ നന്ദിയും ആശംസിച്ചു.