മയ്യിൽ:- കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക ഗ്രന്ഥാലയം ഒ.എം.ഡി വായനാവേദിയുടെ ആഭിമുഖ്യത്തിൽ പുസതക ചർച്ച സംഘടിപ്പിച്ചു.ജി.ആർ ഇന്ദുഗോപൻ്റെ "വിലായത്ത് ബുദ്ധ" എന്ന നോവലിൻ്റെ ആസ്വാദന അവതരണംപി.വി രാജേന്ദ്രൻനിർവഹിച്ചു. തുടർന്നു നടന്ന ചർച്ചയിൽ വി.പി ബാബുരാജ്, കെ.വി യശോദ ടീച്ചർ, പി.വി ശ്രീധരൻ മാസ്റ്റർ, ശ്രീധരൻ കാങ്കോൽ, എന്നിവർ പങ്കെടുത്തു.ചടങ്ങിൽ കെ.കെ ഭാസ്കരൻ (പ്രസിഡണ്ട്, സി.ആർ.സി) അദ്ധ്യക്ഷത വഹിച്ചു.പി.ദിലീപ് കുമാർ സ്വാഗതവും പി കെ പ്രഭാകരൻ(സെക്രട്ടറി, സി.ആർ.സി) നന്ദിയും പറഞ്ഞു.