മയ്യിൽ:- ആസൂത്രണ ബോർഡിൻ്റെ നിർദ്ദേശാനുസരണം സംസ്ഥാനത്തിലെ ഗ്രന്ഥാലയങ്ങളുടെ പ്രവർത്തനം ആധുനികവല്ക്കരിച്ച് മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി പഠന സംഘം കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക ഗ്രന്ഥാലയം സന്ദർശിച്ചു.
ബാംഗ്ലൂർ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോക്കുമെൻററി റിസർച്ച് ആൻറ് ട്രെയിനിങ്ങ് സെൻ്ററിലെ പ്രൊഫ. ശ്രീമതി ദേവിക മാടലി, പാണ്ഡുരംഗൻ, പ്രണിത എന്നിവരടങ്ങിയ പഠന സംഘത്തോടൊപ്പം ഡോ.വി.ശിവദാസൻ എം.പിയും, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ വിജയനുമുണ്ടായിരുന്നു. ഗ്രന്ഥാലയത്തിൻ്റെ വിവിധ പ്രവർത്തന മേഖലകളും, പുസ്തക വിതരണത്തിനുള്ള ഐ.ടി സാങ്കേതിക വിദ്യകളും അവർ നോക്കിക്കണ്ടു.
മയ്യിൽ പഞ്ചായത്തിലെ വിവിധ ഗ്രന്ഥാലയങ്ങളിലും സന്ദർശനം നടത്തി.പഠന റിപ്പോർട്ട് ആസൂത്രണ ബോർഡിന് സമർപ്പിക്കും. യു.ജനാർദ്ദനൻ, കെ.കെ ഭാസ്കരൻ (പ്രസിഡണ്ട്, സി.ആർ.സി), പി.കെ പ്രഭാകരൻ (സെക്രട്ടറി ), സി.സി രാമചന്ദ്രൻ ,പി.ദിലീപ് കുമാർ,കെ.സജിത, കെ.ബിന്ദു (ലൈബ്രേറിയന്മാർ) എന്നിവർ ഗ്രന്ഥാലയ പ്രവർത്തനങ്ങൾ വിശദീകരിച്ചു.