പള്ളിപ്പറമ്പ് ഒ ഖാലിദ് വായനശാലയിൽ വായന ചങ്ങാത്തം സംഘടിപ്പിച്ചു

 

പളളിപ്പറമ്പ്:- പെരുമാച്ചേരി ജി എൽ പി സ്കൂൾ പളളിപ്പറമ്പും, ഒ.ഖാലിദ് വായനശാലയും ചേർന്ന് കുട്ടികളിൽ വായന ശീലം വളർത്തിയെടുക്കാൻ വായന ചങ്ങാത്തം സംഘടിപ്പിച്ചു.പരിപാടി പള്ളിപ്പറമ്പ് ഒ ഖാലിദ് വായനശാലയിൽ പി ടി എ പ്രസിഡണ്ട് കെ പി മഹമൂദിൻ്റെ അദ്ധ്യക്ഷത വഹിച്ചു, വായനശാലയെക്കുറിച്ചും വായനയുടെ പ്രാധന്യത്തെ പറ്റിയും പി ടി മുഹമ്മദ് അശ്രഫ് സഖാഫി ക്ലാസെടുത്തു.അബ്ദുസ്സലാം മാസ്റ്റർ സ്വാഗതവും മുനീർ മാസ്റ്റർ നന്ദിയും പറഞ്ഞു.


 



 


Previous Post Next Post