കൊളച്ചേരി :- ഏ.കെ.ജി വായനശാല കൊളച്ചേരിപ്പറമ്പും, കൊളച്ചേരി ഏ.യു.പി.സ്കൂളും ചേർന്ന് വായനാ ചങ്ങാത്തം സംഘടിപ്പിച്ചു.
ഏ.കെ.ജി വായനശാലയിൽ വച്ച് നടന്ന ചടങ്ങ് കൊളച്ചേരി പഞ്ചായത്ത് മെമ്പർ ശ്രീമതി സമീറ. സി.വി. ഉദ്ഘാടനം ചെയ്തു.കൊളച്ചേരി പഞ്ചായത്ത് മെമ്പർ ശ്രീമതി സീമ.കെ.സി അധ്യക്ഷയായി.
വായനശാല സെക്രട്ടറി ഒ.കെ.ചന്ദ്രൻ സ്വാഗതം പറഞ്ഞു. SRG കൺവീനർ ശ്രീമതി. പ്രസീത.സി.എം. പദ്ധതി വിശദീകരണം നടത്തി.
വായന ചങ്ങാത്തം കോർഡിനേറ്റർ ശ്രീമതി. താരാമണി.എം പുസ്തക പരിചയം നടത്തി. കെ.വി.ശശീന്ദ്രൻ (ലൈബ്രറി കൗൺസിൽ താലൂക്ക് കമ്മിറ്റി ), അലി അക്ബർ നിസാമി (PTA പ്രസിഡണ്ട് ,കൊളച്ചേരി എ.യൂ.പി.സ്കൂൾ), വി.കെ.അഭിലാഷ്(പ്രസിഡണ്ട് AKG വായനശാല) എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. പ്രതിഭ.പി.പി( വിദ്യാരംഗം കോർഡിനേറ്റർ) നന്ദി പറഞ്ഞു.