പെരുമാച്ചേരി അംഗനവാടിയിൽ പ്രവേശനോത്സവം നടത്തി


കൊളച്ചേരി :-
പെരുമാച്ചേരി അംഗനവാടിയിൽ നടന്ന പ്രവേശനോത്സവം പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം സജിമ ഉദ്ഘാടനം ചെയ്തു.സി.ശ്രീധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.കെ എം നാരായണൻ മാസ്റ്റർ, , രവീന്ദ്രൻ കെ, കെ പി സജീവൻ, എ കൃഷ്ണൻ എന്നിവർ ആശംസ നേർന്നു സംസാരിച്ചു.പാർവ്വണ മിത്രൻ പ്രവേശനോത്സവഗാനം ആലപിച്ചു. അംഗനവാടി വർക്കർ ഗീത ടീച്ചർ സ്വാഗതവും ഹെൽപ്പർ ലസിത നന്ദിയും പറഞ്ഞു.

രാവിലെ അംഗനവാടി വിദ്യാർത്ഥികളെ അണിനിരത്തി ബാൻ്റ് മേളത്തിൻ്റെ അകമ്പടിയോടെ ഘോഷയാത്ര നടത്തി.തുടർന്ന് കുട്ടികൾക്കായി സമ്മാനങ്ങൾ വിതരണം ചെയ്തു.

കുട്ടികൾക്കും കൗമാരപ്രായക്കാർക്കുമായി ബോധവൽക്കരണ ക്ലാസുകൾ നടത്തി. കെ എം നാരായണൻ മാസ്റ്റർ, ശാമിനി കെ എന്നിവർ  ക്ലാസുകൾ കൈകാര്യം ചെയ്തു. കുട്ടികൾ നിർമ്മിച്ച വിവിധ വസ്തുക്കളുടെയും പഠനോപകരണങ്ങളുടെയും പ്രദർശനവും നടത്തി.തുടർന്ന് പായസ വിതരണവും നടന്നു.








Previous Post Next Post