മയ്യില്‍: മദ്യശാലയില്‍ നിന്ന് വന്‍തോതില്‍ മദ്യമെത്തിച്ച് പ്രവര്‍ത്തിച്ചു വന്ന സമാന്തര ബാര്‍ പോലീസ് റെയ്ഡ്. മദ്യം വിളമ്പുന്നതിനിടയില്‍ വില്‍പനക്കാരന്‍ അറസ്റ്റില്‍. ചെക്കിക്കുളം കള്ള് ഷാപ്പ് പരിസരത്ത് സമാന്തര ബാര്‍ നടത്തിവരികയായിരുന്ന ചെക്കിക്കുളം സ്വദേശി കൊടുങ്ങല്‍ വീട്ടില്‍ പ്രകാശനെ(48)യാണ് മയ്യില്‍ സ്‌റ്റേഷന്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ബിജു പ്രകാശും സംഘവും അറസ്റ്റു ചെയ്തത്. കള്ള് ഷാപ്പിന് സമീപത്തായി ഗ്ലാസും വെള്ളവും ടെച്ചിങ്ങ്‌സും സഹിതം മദ്യം പെഗ്ഗുകണക്കിന് ചില്ലറ വില്പന നടത്തി വരികയായിരുന്നു ഇയാള്‍. രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ റെയ്ഡില്‍ ആറ് കുപ്പി വിദേശമദ്യവും ആയിരത്തോളം രൂപയും കണ്ടെടുത്തത്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി.