കണ്ണൂർ:-അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ചാല്‍ എ കെ ജി മന്ദിരം, ചാല്‍ ബീച്ച്, ഭാനു ബോര്‍ഡ്, ഹാഷ്മി, ബോട്ട് പാലം, പെരിയ കോവില്‍, മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് എന്നീ ഭാഗങ്ങളില്‍ മെയ് 26 വ്യാഴം രാവിലെ ഏഴ് മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.
ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷനിലെ മൊറാഴ, വേണിവയല്‍, മഞ്ഞപ്പീടിക, കുഞ്ഞരയാല്‍, കോരന്‍ പീടിക, കുമ്മനാട്, ജമാവുഡ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മെയ് 26 വ്യാഴം രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചക്ക് രണ്ട് വരെയും വെള്ളിക്കീല്‍, വെള്ളിക്കീല്‍ കടവ്, ജെം സ്‌കൂള്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഉച്ചക്ക് രണ്ട് മണി മുതല്‍ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ ചാല ദിനേശ്, ചാല ഈസ്റ്റ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മെയ് 26 വ്യാഴം രാവിലെ 7.30 മുതല്‍ ഉച്ചക്ക് 12.30 വരെ വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ മണിയറ സ്‌കൂള്‍, മണിയറ എന്നീ ഭാഗങ്ങളില്‍ മെയ് 26 വ്യാഴം രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വിശ്വാസ് ക്രഷര്‍, സതേണ്‍ ക്രഷര്‍, ക്ലാസിക് എഞ്ചിനീയറിങ് എന്നീ ഭാഗങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.
ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ എടക്കണാമ്പേത്ത് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മെയ് 26 വ്യാഴം രാവിലെ ഏഴ് മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.
ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഉറുമ്പച്ചന്‍ കോട്ടം, ഏഴര, മുനമ്പ്, ബത്തമുക്ക്, താഴെ മണ്ഡപം, സലഫി പള്ളി, നാറാണത്ത് പാലം എന്നീ ഭാഗങ്ങളില്‍ മെയ് 26 വ്യാഴം രാവിലെ 9.30 മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.