ഭക്ഷ്യ വിഷബാധ ; ജാഗ്രത പാലിക്കണം

 

കണ്ണൂർ:-കണ്ണൂർ ജില്ലയിലും സമീപ ജില്ലകളിലും ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍  പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.  ക്ലോറിനേഷന്‍ ചെയ്തതും തിളപ്പിച്ചാറ്റിയതുമായ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂ.  പഴം, പച്ചക്കറികള്‍ എന്നിവ ശുദ്ധ ജലത്തില്‍ നന്നായി കഴുകിയതിനുശേഷം മാത്രം ഉപയോഗിക്കണം.  പഴകിയ ഭക്ഷണ സാധനങ്ങള്‍ വീണ്ടും  ചൂടാക്കിയോ അല്ലാതെയോ ഉപയോഗിക്കരുത്.  ഭക്ഷണ സാധനങ്ങള്‍ ഈച്ച, പാറ്റ, എലികള്‍ മുതലായ ക്ഷുദ്ര ജീവികള്‍ക്ക് പ്രാപ്പ്യമമാകത്ത വിധം സൂക്ഷിക്കണം.  ഹോട്ടലുകള്‍, കൂള്‍ബാറുകള്‍, കാറ്ററിങ് സ്ഥാപനങ്ങള്‍, മറ്റു ഭക്ഷണം കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങള്‍ മുതലായവ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുകയും സ്ഥാപനവും ചുറ്റുപാടും വൃത്തിയായി പരിപാലിക്കുകയും വേണം. വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നിവ പാലിക്കണമെന്നും ഡി എം ഒ അറിയിച്ചു.

Previous Post Next Post