കണ്ണാടിപ്പറമ്പ് ഫുട്ബോൾ ഉദ്ഘാടന മത്സരത്തിൽ ജിംഖാന എഫ് സി പള്ളിപ്പറമ്പ് ജേതാക്കൾ

 

കണ്ണാടിപ്പറമ്പ്:- കണ്ണാടിപ്പറമ്പ് അമ്പല മൈതാനിയിൽഡി.വൈ.എഫ്.ഐ.കണ്ണാടിപ്പറമ്പ് ഈസ്റ്റ് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സഖാവ്അപ്പു വൈദ്യർ സ്മാരക വിന്നേഴ്സ് ട്രോഫിക്കും, പി.വി.നാരായണൻ സ്മാരക റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള ഒന്നാമത് ജില്ലാതല സെവൻസ് ഫുട്ബോൾ ടൂർണമെൻ്റ് എസ് എഫ് ഐ സംസ്ഥാന വൈസ് പ്രസിഡൻ്റ് എം എസ് 'ശരത്ത് ഉദ്ഘാടനം ചെയ്തു. 

ഉദ്ഘാടന മത്സരത്തിൽ ജിംഖാന എഫ് സി പള്ളിപ്പറമ്പും, ഇരിക്കൂർ എഫ് സിയും തമ്മിലായിരുന്നു മത്സരം. കളി 1-1ന് സമനിലയിലായതിനെ തുടർന്ന് പെനാൾട്ടി ഷൂട്ടൗട്ടിൽ ജിംഖാന എഫ്  സി പളളിപറമ്പ വിജയിച്ചു.തിങ്കളാഴ്ച ടോം ആൻ്റ് റൈഡേർസ് എഫ്.സി.നിടുവാട്ടും, ബറ്റാലിയൻ സ് കയ്യംങ്കോടും ഏറ്റുമുട്ടും.

Previous Post Next Post