അഴീക്കോട് ഇലക്ട്രിക്കൽ സെക്ഷനിലെ വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ് മുതൽ കക്കംപാലം വരെയും മൂന്നുനിരത്ത് ഒണ്ടേൻ റോഡ് മുതൽ എ കെ ജി മന്ദിരം വരെയും ജൂൺ ഒന്ന് ബുധൻ രാവിലെ ഏഴ് മുതൽ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.
പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ ഏണ്ടി, ഹാജിമുക്ക്, പട്ടുവം, കരുവേടകം എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ജൂൺ ഒന്ന് ബുധൻ രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ബർണശ്ശേരി ഇലക്ട്രിക്കൽ സെക്ഷനിലെ ജയന്തി റോഡ്, ഒയാസിസ്, കുന്നത്ത് കാവ്, എരിഞാറ്റുവയൽ, പോത്തേരി സ്‌കൂൾ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ജൂൺ ഒന്ന് ബുധൻ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ച് വരെ വൈദുതി മുടങ്ങും.
ചെമ്പേരി ഇലക്ട്രിക്കൽ സെക്ഷനിലെ ഓടയംപ്ലാവ്, വടക്കേമൂല, കുടിയാന്മല, പൊട്ടൻപ്ലാവ്, കനകക്കുന്ന്, പുറഞ്ചൻ, നരിയൻമാവ് എന്നിവിടങ്ങളിൽ ജൂൺ ഒന്ന് ബുധൻ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ച് വരെയും ശ്രീകണ്ഠാപുരം ഇലക്ട്രിക്കൽ സെക്ഷനിലെ കൊളത്തൂർ, എള്ളരിഞ്ഞി, തട്ടേരി എന്നിവിടങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ മണിയറ, മണിയറ സ്‌കൂൾ, പൂമാലക്കാവ്, ഉണ്ണിമുക്ക് എന്നിവിടങ്ങളിൽ ജൂൺ ഒന്ന് ബുധൻ രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് മണി വരെയും ഏര്യം ടൗൺ, ഏര്യം ടവർ എന്നീ ഭാഗങ്ങളിൽ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് ആറ് വരെയും വൈദ്യുതി മുടങ്ങും.