ഉദ്ഘാടത്തിനൊരുങ്ങി തീരദേശ മേഖലയിലെ സ്‌കൂള്‍ കെട്ടിടങ്ങള്‍

 

കണ്ണൂർ:-സംസ്ഥാനത്ത് തീരദേശ മേഖലയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച 20 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം തിങ്കളാഴ്ച വൈകീട്ട് നാലിന് മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വ്വഹിക്കും. ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനാകും. എംഎല്‍എമാരായ രാമചന്ദ്രന്‍ കടന്നപള്ളി, എം വിജില്‍ , ടി ഐ മധുസൂദനന്‍  എന്നിവര്‍ പങ്കെടുക്കും

ജില്ലയില്‍ ധര്‍മ്മടം, കണ്ണൂര്‍, കല്ല്യാശ്ശേരി, പയ്യന്നൂര്‍  മണ്ഡലങ്ങളിലെ ആറ് വിദ്യാലയങ്ങളുടെ കെട്ടിടങ്ങളാണ് കേരള സംസ്ഥാന തീരദേശ കോര്‍പ്പറേഷന്‍ മുഖനെ  പൂര്‍ത്തീകരിച്ചത്.

2.03 കോടി രൂപ ചെലവില്‍  നിര്‍മ്മിച്ച കല്ല്യാശ്ശേരി  മണ്ഡലത്തിലെ  ജി ജി എച്ച് എസ് എസ് മാടായി, 1.13 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ധര്‍മ്മടത്തെ ജി എച്ച് എസ് എസ് മുഴപ്പിലങ്ങാട് 67.68 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച പയ്യന്നൂരിലെ ജി എം യു പി എസ് കവ്വായി, 1.35 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ജി എച്ച് എസ് എസ് എട്ടികുളം, 1.40 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച കണ്ണൂരിലെ ഗവ.സിറ്റി എച്ച് എസ് എസ് കണ്ണൂര്‍, 73.67 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച ജി യു പി എസ് നീര്‍ച്ചാല്‍ എന്നിവയാണ് ഉദ്ഘാടനത്തിനൊരുങ്ങുന്നത്.

Previous Post Next Post