മയ്യിൽ:- മയ്യിൽ ജനമൈത്രി പോലീസ്, ചെക്കിക്കുളം കൃഷ്ണപിള്ള വായനശാല വനിതാവേദി, രാധാകൃഷ്ണ എ.യു.പി. സ്കൂൾ എന്നിവ ചേർന്ന്് വനിതകൾക്കുള്ള സ്വയംപ്രതിരോധ പരിശീലനം സംഘടിപ്പിച്ചു.
പഞ്ചായത്തംഗം അഡ്വ. ജിൻസി പ്രകാശ് ഉദ്ഘാടനം ചെയ്തു. ടി.കെ.പ്രശാന്തൻ അധ്യക്ഷതവഹിച്ചു. പോലീസ് സെൽഫ് ഡിഫൻസ് പരിശീലകരായ മഹിത, സറീന, ഷീജ, സൗമ്യ എന്നിവർ ക്ലാസെടുത്തു. കെ.ടി.സരോജിനി, എം.ദീപ തുടങ്ങിയവർ സംസാരിച്ചു.