ചെറുവത്തൂർ:- ചീമേനി കാക്കടവ് പുഴയിൽ ഒഴുക്കിൽപെട്ട് വിദ്യാർഥി മരിച്ചു. കൂട്ടുകാരുമൊത്ത് കുളിക്കാൻ ഇറങ്ങിയ മാവിലാക്കടപ്പുറം വെളുത്ത പൊയ്യയിലെ കെ.സി. ഷുക്കൂറിന്‍റെ മകൻ ബിലാൽ (17) ആണ് മരിച്ചത്.
കാടങ്കോട് ഗവ. ഫിഷറീസ് ഹയർ സെക്കൻഡറിയിലെ പ്ലസ് വൺ കൊമേഴ്സ് വിദ്യാർഥിയാണ്.