മയ്യിൽ :- മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി മയ്യിൽ ടൗണിൽ ശുചീകരണ പ്രവൃത്തികൾ നടത്തി. മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ കെ റിഷ്ന ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡൻ്റ് എ ടി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർപേഴ്സൺ വി വി അനിത, ക്ഷേമകാര്യ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർമാൻ രവി മാണിക്കോത്ത്, വികസന കാര്യ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി എം വി അജിത, എംഭരതൻ, സന്ധ്യ, ശാലിനി, സുചിത്ര, രൂപേഷ്, ബിജു, എം, സതീദേവി, രമേശൻ തുടങ്ങിയവർ നേതൃത്വംനൽകി. കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികളും സന്നദ്ധ പ്രവർത്തകരും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളിയായി.