കൊളച്ചേരി:- പാചകവാതക സിലിണ്ടറിന്റെ വില വർദ്ധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കൊളച്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന'വിറക് വിതരണ സമരം' ചേലേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് ശ്രീ എൻ പ്രേമാനന്ദൻ വീട്ടമ്മയ്ക്ക് വിറക് കൈമാറി ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഇർഷാദ് അശ്രഫ് അധ്യക്ഷനായ ചടങ്ങിൽ, മുൻ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സജിത്ത്മാസ്റ്റർ, മണ്ഡലം ജനറൽസെക്രട്ടറി ശ്രീജേഷ് കൊളച്ചേരി എന്നിവർ ആശംസ പ്രസംഗം നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി മുസ്തസിൻ സ്വാഗതവും,റൈജു പി വി നന്ദിയും പറഞ്ഞു.
യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിമാരായ കലേഷ്, മുഹമ്മദ് അശ്രഫ്, പ്രവീൺ, അഖിൽ പി വി, ബൂത്ത് പ്രസിഡൻ്റ് വേലായുധൻ, അഖിലേഷ് , നവനീത് കൃഷ്ണ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.