കൊളച്ചേരി :- ബി.ജെ.പി. കൊളച്ചേരി പഞ്ചായത്ത് കമ്മറ്റി മുൻ വൈസ് പ്രസിഡണ്ടും സാന്ദീപനി വിദ്യാലയ സമിതി മുൻ പ്രസിഡണ്ടും കൊളച്ചേരി ഗ്രാമ പഞ്ചായത്ത്, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിൽ നിലവിലെ വർക്കിംഗ് ഗ്രൂപ്പ് മെംബറുമായ എൻ.കെ.ശ്രീധരൻ നമ്പ്യാരുടെ ആകസ്‌മീക നിര്യാണത്തിൽ അനുസ്മരണ യോഗം നടത്തി.
ബി.ജെ.പി. കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗത്തിൽ പാർട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ഇ.പി. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജറ്റൽ സെക്രട്ടറി പി.വി. ദേവരാജൻ സ്വാഗതവും മുൻവാർഡ് മെംബർ കെ.പി.ചന്ദ്രഭാനു അനുസ്മരണ പ്രഭാഷണവും നടത്തി. വൈസ് പ്രസിഡണ്ട് വേണുഗോപാൽ പി. വി , കെ.പി പ്രേമരാജൻ, സി. കുഞ്ഞoബു, ടി. പ്രതീപൻ എന്നിവരും ശ്രീധരൻ നമ്പ്യാരെ അനുസ്മരിച്ച് സംസാരിച്ചു.