കയ്യങ്കോട്:- കേരള മുസ്ലിം ജമാഅത്, എസ് വൈ എസ് , എസ് ,എസ് എഫ്, കയ്യങ്കോട് യൂനിറ്റ് കമ്മിറ്റി നിർധനരായ കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് നൽകി. ശാഫി ജുമാ മസ്ജിദിന് സമീപം നടന്ന പരിപാടി ഇബ്റാഹീം സഅദിയുടെ അദ്യക്ഷതയിൽ സോൺ SYS പ്രസിഡന്റ് നസീർ സഅദി ഉദ്ഘാടനം ചെയ്തു. വിതരണോദ്ഘാടനം കേരള മുസ്ലിം ജമാഅത് യൂനിറ്റ് പ്രസിഡന്റ് അബ്ദുൽ റഹ്മാൻ ഹാജി സംസം നിർവ്വഹിച്ചു. അബ്ദുല്ല സഖാഫി മഞ്ചേരി മുഖ്യപ്രഭാഷണം നടത്തി. ശബീർ സഖാഫി ,സമീർ കെ , ഇബ്റാഹീം എം വി പ്രസംഗിച്ചു.