കണ്ണാടിപ്പറമ്പ്:- കണ്ണാടിപ്പറമ്പ് എപി സ്റ്റോറിനടുത്ത് കാർ ബേക്കറി ഉല്‍പ്പന്നങ്ങള്‍ കൊണ്ടുപോവുകയായിരുന്ന വാഹനത്തിലിടിച്ച ശേഷം കാര്‍ നിയന്ത്രണം വിട്ട് സമീപത്തെ മതിലിടിച്ച് തകര്‍ത്തു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗവും മതിലും തകര്‍ന്നു. കാറിലുണ്ടായിരുന്ന ഡോക്ടറും ഡ്രൈവറും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.