കണ്ണാടിപ്പറമ്പ്:- രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യയിൽ നിന്നും ഹജ്ജിന് പുറപ്പെടാൻ അവസരം ഒരുങ്ങുമ്പോൾ വിശ്വാസികൾ ബദ്ധശ്രദ്ധരാവണമെന്ന് അബ്ദുറഹ്മാൻ കല്ലായി .ദാറുൽ ഹസനാത്ത് ക്യാമ്പസിൽ സംഘടിപ്പിച്ച ഹജ്ജ് പ0ന ക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.അസംഖ്യം പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന ഇന്ത്യൻ മുസ് ലിംകളുടെ സമാധാനത്തിനും സുസ്ഥിതിക്കുമായി പ്രാർഥിക്കാൻ ലഭ്യമാവുന്ന അവസരങ്ങൾ ഉപയോഗപ്പെടുത്തണമെന്നും ഈ വർഷം ഹജ്ജിന് പുറപ്പെടുന്നവരോട് അദ്ദേഹം അഭ്യർഥിച്ചു. സയ്യിദ് അലി ബാ അലവി തങ്ങൾ അദ്ധ്യക്ഷനായി.എൻ.സി മുഹമ്മദ് ഹാജി, കെ.പി അബൂബക്കർ ഹാജി, എ.ടി മുസ്തഫ, എം.വി ഹുസൈൻ, മുശ്താഖ് ദാരിമി, കെ.അബ്ദുള്ള കെ എം സി സി, കെ.പി ആലി കുഞ്ഞി, കെ.കെ മുഹമ്മദലി, സത്താർ ഹാജി, എം.വി ഹുസൈൻ, വി.എ മുഹമ്മദ് കുഞ്ഞി ,കെ .ടി ഖാലിദ് ഹാജി സംബന്ധിച്ചു.കെ.എൻ മുസ്തഫ സ്വാഗതവും പി.പി ഖാലിദ് ഹാജി നന്ദിയും പറഞ്ഞു