കണ്ണാടിപ്പറമ്പ:-സ്നേഹസാന്ത്വനം ചാരിറ്റബൾ സൊസൈറ്റി ചവിട്ടടിപ്പാറയുടെയും നാറാത്ത് പഞ്ചായത്ത് ആയുഷ് പി.എച്ച്.സി ( ഹോമിയോ ) യുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് നടത്തി. ഇന്ന് (ശനിയാഴ്ച) രാവിലെ 9.30 മുതൽ 1 മണി വരെ കുഞ്ഞമ്മൻ സ്മാരക വായനശാല & ഗ്രന്ഥാലയം വാരം റോഡിൽ വെച്ച് നടന്ന ക്യാമ്പിൽ ഡോ : ശ്രീകല (മെഡിക്കൽ ഓഫീസർ APHC , നാറാത്ത്) നേതൃത്വം നൽകി.
നാറാത്ത് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ശ്യാമള ഉദ്ഘാടനം ചെയ്തു. കെപി ഷീബ ആദ്യക്ഷ വഹിച്ചു, സി വി സലാം പ്രസംഗിച്ചു.ഇ അനിൽ കുമാർ സ്വാഗതവും.എ ഷാനേഷ് നന്ദിയും പറഞ്ഞു.കെ, ഷീബ, ഷൈജ ,ശ്രീജിത്ത്, ശ്രീനി ,മിഥുൻ,രജിത്ത്, ലിശാന്ത് എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു.