കൊളച്ചേരി :- കയ്യൂർ സ്മാരക വായനശാലയും ഇ.പി. കൃഷ്ണൻ നമ്പ്യാർ സ്മാരക എൽ പി സ്കൂളും ചേർന്ന് വായനാ ചങ്ങാത്തം പരിപാടി ആരംഭിച്ചു.പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളവും ലൈബ്രറി കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന സ്വതന്ത്ര വായനാ പരിപോഷണ പരിപാടിയാണ് വായനാ ചങ്ങാത്തം.
ഗ്രാമ പഞ്ചായത്ത് മെമ്പർ കെ. പ്രിയേഷ് ഉദ്ഘാടനം ചെയ്തു.വായനശാലാ പ്രസിഡൻ്റ് പി.പി.നാരായണൻ അധ്യക്ഷനായി. പ്രഥമാധ്യാപകൻ വി.വി.ശ്രീനിവാസൻ പദ്ധതി വിശദീകരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം വിനോദ് തായക്കര, പി.പി. കുഞ്ഞിരാമൻ, കെ.വി.ശങ്കരൻ, വി. രേഖ, സ്കൂൾ ലീഡർ ആരാധ്യ.പി എന്നിവർ ആശംസ നേർന്നു. എം.വി.ഷിജിൻ സ്വാഗതവും നിത്യ.കെ.വി.നന്ദിയും പറഞ്ഞു.