പാർട്ടി കോൺഗ്രസ്സ് ; കയരളം മേച്ചേരിയിൽ നിർമിച്ച സംഘാടന സമിതി ഓഫീസിനുള്ള പുരസ്കാരം സമ്മാനിച്ചു
മയ്യിൽ :- ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി കയരളം മേച്ചേരിയിൽ നിർമിച്ച സംഘാടക സമിതി ഓഫീസിനു ഏരിയ തലത്തിൽ ലഭിച്ച മൂന്നാം സമ്മാനം മേച്ചേരി (കയരളം ലോക്കൽ )ബ്രാഞ്ച് സെക്രട്ടറി സ:എം രവി മാസ്റ്റർ സി പി ഐ (എം)ജില്ല സെക്രട്ടേറിയറ്റ് അംഗം സ:ടി കെ ഗോവിന്ദൻ മാസ്റ്റർ, ഏരിയ സെക്രട്ടറി സ:എൻ അനിൽകുമാർ എന്നിവരിൽ നിന്നും പാടിക്കുന്ന് രക്തസാക്ഷി അനുസ്മരണ ചടങ്ങിൽ വെച്ച് ഏറ്റു വാങ്ങി.