കമ്പിൽ:- കമ്പിൽ മാപ്പിള ഹൈസ്കൂൾ 87-88 SSLC ബാച്ച് രണ്ടാമത് സംഗമം മെയ് 22 ന് കാട്ടാമ്പള്ളി കൈരളി റിസോർട്ടിൽ സംഘടിപ്പിച്ചു.
രാവിലേ10 മണിക്ക് പ്രാർത്ഥന യോടെ തുടങ്ങിയ പരിപാടിയിൽ ഗ്രൂപ്പ് അഡ്മിൻ മുരളി സ്വാഗതം പറഞ്ഞു. വിട്ടുപിരിഞ്ഞ സഹപാഠികൾക്കും അധ്യാപകർക്കും അനുശോചനം രേഖപ്പെടുത്തി തുടർന്ന് പരസ്പരം പരിചയപ്പെടൽ വിവിധ കലാപരിപാടികൾ അരങ്ങേറി.
അശോകൻ, കാദർ, സുജാത, രാജേഷ്, രാമചന്ദ്രൻ,സതീശൻ രോഹിണി,ഗിരിജ തുടങ്ങിയരുടെ ഗാനമേളയും ഷാജിത് കുമാറിന്റെ മാജിക്ക് ഷോയും ഉണ്ടായിരുന്നു. ശ്രീജ പിസി യുടെ നന്ദി പ്രസംഗത്തോടെ പരിപാടികൾ അവസാനിച്ചു.