മേഘഉണ്ണികൃഷ്ണൻ
മയ്യിൽ:-സയൻസ് വിഭാഗത്തിൽ മുഴുവൻ മാർക്കും നേടി അഭിമാനമായി മേഘ ഉണ്ണിക്കൃഷ്ണൻ. മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ. ഹയർ സെക്കൻഡറി വിദ്യാർഥിനിയാണ്. വിദേശത്ത് ജോലിചെയ്യുന്ന മയ്യിൽ ആറാംമൈലിൽ ഉഷാലയത്തിൽ ഇ.പി. ഉണ്ണിക്കൃഷ്ണന്റെയും രജിസ്ട്രാർ ഓഫീസ് ഉദ്യോഗസ്ഥയായ സി.വി. സന്ധ്യയുടെയും മകളാണ്.
പുതിയങ്ങാടി: കൊമേഴ്‍സിൽ 1200-ൽ 1200 നേടി വിജയത്തിളക്കത്തിൽ എസ്.കെ.പി. അഫ്റ. പുതിയങ്ങാടി ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയാണ്. ദുബായിൽ ജോലി ചെയ്യുന്ന മാടായി ആർ.സി. ചർച്ചിനടുത്ത് എൻ.കെ.പി. അബ്ദുള്ളയുടെയും പുതിയങ്ങാടി ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക എസ്.കെ.പി. ഫെബിന്റെയും മകളാണ് ഈ മിടുക്കി. അസീഫ് അബ്ദുള്ളയും അഫ്‍നാൻ അബ്ദുള്ളയും സഹോദരങ്ങളാണ്.
കണ്ണൂർ: സയൻസ് വിഭാഗത്തിൽ മുഴുവൻ മാർക്കും നേടി നാട്ടിലെയും സ്കൂളിലെയും താരമായി ശ്രീലക്ഷ്മി പ്രവീൺ. കാടാച്ചിറ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയാണ്. ചാല ഭഗവതി ക്ഷേത്രത്തിനടുത്ത് ‘ശ്രീലകം’ വീട്ടിൽ ഫാർമസ്യൂട്ടിക്കൽ കമ്പനി മാനേജറായ പ്രവീണിന്റെയും കാടാച്ചിറ എച്ച്.എസ്.എസിൽ സോഷ്യൽ സയൻസ് അധ്യാപികയായ കെ.എസ്. ധന്യയുടെയും മകളാണ്. ആറാം ക്ലാസുകാരൻ ആദിദേവാണ് സഹോദരൻ.
ശ്രീലക്ഷ്മി പ്രവീൺ